Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കോഴിക്കോട്​ ഓമശ്ശേരിയിൽ തോക്കു ചൂണ്ടി ജ്വല്ലറി കവർച്ച; ഒരാൾ പിടിയിൽ -വിഡിയോ

text_fields
bookmark_border
  • കവർച്ചക്കാർ ഉത്തരേന്ത്യൻ സംഘം
​കോഴിക്കോട്​ ഓമശ്ശേരിയിൽ തോക്കു ചൂണ്ടി ജ്വല്ലറി കവർച്ച; ഒരാൾ പിടിയിൽ -വിഡിയോ
cancel
camera_alt?????? ????? ????? ?????????????? ???????? ????????? ??????????????????- ?????????

ഓമശ്ശേരി(കോഴിക്കോട്​ ): ഓമശ്ശേരിയിലെ ജ്വല്ലറിയിൽ മൂന്നംഗ ഉത്തരേന്ത്യൻ സംഘം തോക്കുചൂണ്ടി കവർച്ച നടത്തി. ആകെ പന്ത്രണ്ടര പവൻ തൂക്കം വരുന്ന 14 സ്വർണവള സംഘം കവർന്നു. സംഘത്തിലുൾ​െപ്പട്ട ഒരാളെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ ിച്ചു. രണ്ടുപേർ കടന്നുകളഞ്ഞു. മുക്കം റോഡിലെ ഷാദി ഗോൾഡിൽ ശനിയാഴ്​ച രാത്രി 7.30ഓടെയാണ് സംഭവം.

ജീവനക്കാർ കടയടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയായിരുന്നു മൂന്നംഗ സംഘം തോക്കും കത്തിയുമായി കടക്കകത്തേക്ക് കയറിയത്. മുഖം തുണികൊണ്ട് മറച്ച് കൈയുറ ധരിച്ച സംഘം പണവും സ്വർണവും ആവശ്യപ്പെട്ടു. മുന്നിലുണ്ടായിരുന്ന സ്വർണവളകൾ സംഘം എടുത്തു സഞ്ചിയിലിട്ടു. എതിർത്ത ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ജീവനക്കാരുമായുള്ള മൽപിടിത്തത്തിനിടയിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെയാളെ ജീവനക്കാർ ഷട്ടർ താഴ്ത്തി ബലമായി കീഴ്പ്പെടുത്തി.

കൊള്ളസംഘവുമായുള്ള മൽപിടിത്തത്തിനിടയിൽ ജീവനക്കാരായ മനു, ഷാജു എന്നിവർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ മുറിവു പറ്റിയതിനെ തുടർന്നുണ്ടായ രക്തപ്പാടുകൾ ജ്വല്ലറി നിലത്തുണ്ട്. കൊടുവള്ളിയിൽ നിന്നെത്തിയ പൊലീസ് പിടികൂടിയ മോഷ്​ടാവിനെ വൈദ്യപരിശോധനക്ക്​ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. നടുവണ്ണൂരിലെ ടി.കെ. ജാബിറാണ് ജ്വല്ലറി ഉടമ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - jwellery robbery in mukkam -kerala news
Next Story