Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ്യോതി മൽഹോത്ര വി. മുരളീധരനൊപ്പം വന്ദേഭാരതിൽ; ഉദ്ഘാടന യാത്രയിലെ ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
jyoti malhotra v muraleedharan 987987
cancel
camera_alt

വി. മുരളീധരനൊപ്പം ജ്യോതി മൽഹോത്ര (വിഡിയോയിൽ നിന്ന്)

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേളയിൽ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 ഏപ്രിലിൽ തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിന്‍റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്.

വി. മുരളീധരനോട് ജ്യോതി മൽഹോത്ര പ്രതികരണം തേടുന്നതും അദ്ദേഹം ട്രെയിൻ യാത്രയെ കുറിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജ്യോതി മൽഹോത്ര കേരളത്തിൽ വിനോദസഞ്ചാര വകുപ്പിന്‍റെ ക്ഷണപ്രകാരം എത്തിയത് ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതിനിടെയാണ് വി. മുരളീധരനൊപ്പം ഇവർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ, ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍റെ ഭാഗമായി ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയ വിവരം പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന് വൻതോതിൽ വിവരങ്ങൾ ചോർത്തി നൽകിയ യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. മേയ് 16നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാക് ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായി അധികൃതർ പറഞ്ഞിരുന്നു.

ജ്യോതി മൽഹോത്രയുടെ കേരളത്തിലേക്കുള്ള വരവ് ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കാനുള്ള നീക്കത്തിലായിരുന്നു ബി.​ജെ.​പി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​ മു​ൻ കേ​ന്ദ്ര മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റും പാ​ർ​ട്ടി വ​ക്താ​വ് ശ​ഹ്സാ​ദ് പൂ​നാ​വാ​ല​യും കേ​ര​ള സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചിരുന്നു. ചാ​ര​വ​നി​ത ജ്യോ​തി മ​ൽ​ഹോ​ത്ര​ക്ക് കേ​ര​ള സ​ർ​ക്കാ​റി​ന്റെ ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ച്ചു​കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി, മ​രു​മ​ക​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഇവർ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തിരുന്നു.

അതേസമയം, ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Jyoti Malhotra with V. Muraleedharan in Vande Bharat
Next Story