Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരിയൻകുന്നത്ത്​ സവർക്കറെപ്പോലെ മാപ്പെഴുതി മുങ്ങിയ വ്യക്​തിയല്ല -കെ. മുരളീധരൻ

text_fields
bookmark_border
വാരിയൻകുന്നത്ത്​ സവർക്കറെപ്പോലെ മാപ്പെഴുതി മുങ്ങിയ വ്യക്​തിയല്ല -കെ. മുരളീധരൻ
cancel
camera_alt??.??.??.?? ?.??.?? ?????????????? ??????????? ???????????? ??????????????? ??????????? ???? ???????? ???????? ??. ???????? ??.?? ???????? ??????????

മലപ്പുറം: ‘മുന്നിൽനിന്ന് നെഞ്ചിലേക്ക് വെടിവെക്കൂ, ഞാൻ എ​​െൻറ രാജ്യത്തെ കൺകുളിർക്കെ കണ്ട് മരിക്കട്ടെ’ എന്ന് പറഞ്ഞ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി‍ രക്തസാക്ഷിത്വം വഹിച്ച കാലത്ത് സവർക്കറുൾപ്പെടെയുള്ളവർ ബ്രിട്ടീഷുക ാരുടെ ഷൂ നക്കുകയായിരുന്നെന്ന് കെ. മുരളീധരൻ എം.പി.

വാരിയൻകുന്നത്തിനെ കലാപകാരിയായി ചിത്രീകരിക്കാനാണ് സംഘ്​പരിവാർ ശ്രമം. അദ്ദേഹം സവർക്കറെപ്പോലെ മാപ്പെഴുതി മുങ്ങിയ ആളല്ലെന്നും നേതാജിയെയും ഭഗത് സിങ്ങിനെയും പോലെ സായുധപോരാട്ടം നടത്തിയ വ്യക്​തിയാണെന്നും മുരളീധരൻ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്​മ​െൻറ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയൻകുന്നത്തിനെ കലാപകാരിയാക്കി ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. 132 കോടി ജനങ്ങളുള്ള രാജ്യത്തുനിന്ന് ഒന്നരക്കോടി ബി.ജെ.പിക്കാർക്ക് പോകലാണ് എളുപ്പമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല, ഗായകൻ നൗഷാദ് ബാബു കൊല്ലം, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, മുജീബ് ആനക്കയം തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - k muraleedharan about savarkar
Next Story