Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പിണറായി വാഗ്ദാനങ്ങൾ മാത്രം നൽകി, കരുണാകരൻ നടപ്പാക്കി'; മലക്കംമറിഞ്ഞ് കെ. മു​ര​ളീ​ധര​ൻ

text_fields
bookmark_border
K Muraleedharan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പി​ണ​റാ​യി വിജയനെ പു​ക​ഴ്​​ത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് കെ. മു​ര​ളീ​ധ​രൻ എം.പി. പിണറായി വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മുഖ്യമന്ത്രിയാണെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ, കെ. കരുണാകരൻ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയാണെന്നും മുരളീധരൻ വ്യക്തമാക്കി.

നിലക്കൽ പള്ളി വിഷയത്തിൽ ആർ.എസ്.എസ് കേരളത്തിൽ കുഴപ്പം സൃഷ്ടിക്കാൻ നോക്കിയതാണ്. ആർ.എസ്.എസ് നീക്കം ഒരിടത്തും ചെലവായില്ല. ഈ വിഷയം കരുണാകരൻ നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പിണറായി ഇപ്പോൾ ഒരോ സംഘങ്ങളെ അയച്ച് വാഗ്ദാനങ്ങൾ കൊടുക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം അവരെ പറ്റിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ചു​ കൊ​ണ്ടു​പോ​യ ​ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്ള​തെ​ന്നാണ് തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച ശി​ല്‍പ​ശാ​ലയിൽ കെ. മു​ര​ളീ​ധ​ര​ന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു​ കൊ​ണ്ടു​ പോ​കാ​നു​ള്ള അ​സാ​ധാ​ര​ണ ശേ​ഷി പി​ണ​റാ​യിക്കുണ്ടെന്നും മു​ര​ളീ​ധ​ര​ന്‍ പറഞ്ഞിരുന്നു.

എന്നാൽ, മുരളീധരന്‍റെ പരാമർശങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പാർട്ടി യോഗത്തിൽ സംഘടനാ കാര്യങ്ങൾ പറയുമ്പോൾ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് വ്യക്തമാക്കി. സംഘടനാ ക്ലാസുകൾ നടക്കുന്ന യോഗത്തിൽ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാർട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാൻ എന്ത് ചെയ്യാമെന്നും ചർച്ച ചെയ്യാറുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Muraleedharan Explain to Pinarayi Vijayan Favour statement
Next Story