Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ കൈപുസ്തക വിവാദം; പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി

text_fields
bookmark_border
ശബരിമലയിൽ കൈപുസ്തക വിവാദം; പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെന്ന് പറയുന്ന കൈപുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ. തീർഥാടന ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നൽകിയ കൈപുസ്തകത്തിലാണ് വിവാദ നിർദേശം ഉൾപ്പെട്ടത്. 2018ലെ സുപ്രീംകോടതി വിധിപ്രകാരം ശബരിമലയിൽ എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു കൈപുസ്തകത്തിൽ പറഞ്ഞത്.

ശബരിമല യുവതി പ്രവേശനത്തിൽ നിലവിലുള്ള സ്ഥിതി തുടരും. പൊലീസിന് നൽകിയത് പഴയ കൈപുസ്തകമാണ്. അത് പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലെ കൈപുസ്തകത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി.

ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട കുറിപ്പ്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികൾ സുപ്രീകോടതിയുടെ പരിഗണനയിലാണ്.

ശബരിമല മുന്നൊരുക്കങ്ങളിൽ വീഴ്​ചയെന്ന്​ വിലയിരുത്തൽ

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണം വി​ല​യി​രു​ത്താ​ൻ സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ഭ​ക്ത​ജ​ന​ത്തി​ര​ക്കു​ണ്ടാ​കു​മെ​ന്നി​രി​ക്കെ വി​വി​ധ വ​കു​പ്പു​ക​ൾ മു​ന്നൊ​രു​ക്കം ന​ട​ത്താ​ത്ത​തി​ൽ മ​ന്ത്രി അ​സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ അ​വ​ലോ​ക​ന യോ​ഗ​മാ​ണ് സ​ന്നി​ധാ​ന​ത്ത് ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​​വ​ർ​ഷം തി​ര​ക്കൊ​ഴി​ഞ്ഞ​തി​നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ഇ​തി​നാ​യി നേ​ര​ത്തേ ശ്ര​മം തു​ട​ങ്ങി​യെ​ങ്കി​ലും പ​ല​തും പാ​തി​വ​ഴി​യി​ലാ​ണ്. ശു​ചി​മു​റി​ക​ളു​ടെ ലേ​ല ന​ട​പ​ടി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ​മ്പ​യി​ലെ സ്നാ​ന ഘ​ട്ട​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Radhakrishnan on sabarimala issue
Next Story