Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരിയിൽ ആരുടെ വോട്ടും സ്വീകരിക്കും -കെ. സുധാകരൻ
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരിയിൽ ആരുടെ വോട്ടും കോൺഗ്രസ് സ്വീകരിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. തലശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീറിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ വ്യക്തമാക്കി.
ആരുടെ വോട്ടും വാങ്ങും. ബി.ജെ.പിക്കാരോടും എസ്.ഡി.പി.ഐക്കാരോടും വോട്ട് ചോദിക്കാനൊന്നും ഞങ്ങൾ പോകുന്നില്ല. പക്ഷേ ബി.ജെ.പിക്കാർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.
മഞ്ചേശ്വരത്ത് നീക്കുപോക്ക് ആകാമെന്ന് മുല്ലപ്പള്ളി പറഞ്ഞത് സി.പി.എമ്മിൻെറ രാഷ്ട്രീയ നിലപാട് അറിയാൻ വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.
Next Story

