സ്ത്രീവിരുദ്ധ പരാമർശം: മാപ്പുപറഞ്ഞ് കെ. സുധാകരൻ
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കവേ, നടത്തിയ സ്ത്രീ വിരുദ്ധ പരാമർശ ത്തിൽ താൻ മാപ്പ് ചോദിക്കുന്നതായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് പറയുന്നതു ശരിയല്ല. ശബരിമലയിൽ ആക്ടിവിസ്റ്റുകളെ ഇരുട്ടിെൻറ മറവിൽ കയറ്റിയതിന് എതിരെയാണ് ഞാൻ പറഞ്ഞത്.
ആ ആക്ടിവിസ്റ്റുകളേക്കാൾ തരംതാണ രീതിയിലാണ് മുഖ്യമന്ത്രി പെരുമാറിയത് എന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞ വാക്കിെൻറ ഉദ്ദേശ്യശുദ്ധിയിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ, എെൻറ വാക്കുകൾ കാരണം ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
