കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രക്ഷോഭം നടത്തുമെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: വേണ്ടിവന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും പ്രക്ഷോഭം നടത്തുമെന്ന് കെ. സുധാകരന് എംപി. യു.എ.ഇ കോണ്‍സുലേറ്റുവഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിലാണ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് കെ. സുധാകരന് എം.പി പറഞ്ഞത്.
നീതികേട് കാണിച്ചാൽ കോവിഡിെൻറ നിയമങ്ങളും നടപടികളും വാരിവലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിെൻറ തീച്ചൂളയിലേക്ക് കേരളത്തെ നയിക്കും -സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളും എം.പി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിെൻറ ആസ്ഥാനമായി മാറി. മുഖ്യമന്ത്രിയുടെ മകൾക്ക് ഐ.ടി സെക്രട്ടറി എം. ശിവശങ്കർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.
സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിന് ബെഹ്റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിങ് പിരീഡാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞിരുന്നു.
Latest Video:
