Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ യു.ഡി.എഫിന് അഞ്ചുസീറ്റ് ഉറപ്പ്, തളിപ്പറമ്പിൽ വ്യാപക കള്ളവോട്ട് - സുധാകരൻ
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ യു.ഡി.എഫിന് അഞ്ചുസീറ്റ് ഉറപ്പെന്ന് കെ.സുധാകരൻ എം.പി. ഏതൊക്കെ സീറ്റുകളാണ് വിജയിക്കുകയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും എം.വി ഗോവിന്ദൻ മാസ്റ്ററെപ്പോലൊരാളിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞുവെച്ച് ആക്രമിച്ചെന്നും സുധാകരൻ പറഞ്ഞു. പ്രായമായ മുസ്ലിം സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ധർമടത്തും തളിപ്പറമ്പും ഒഴികെയുള്ള ഇടങ്ങളിൽ അക്രമം കുറവായിരുന്നു. അഴീക്കോട് മണ്ഡലം കൈവിടില്ലെന്ന് ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.
Next Story

