മുഖ്യമന്ത്രിയുടെ വീഴ്ച മറയ്ക്കാൻ നീക്കം -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയും രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയെൻറ വീഴ്ച മറയ്ക്കാൻ സി.പി.എം കേന്ദ്രമന്ത്രി വി. മുരളീധരനെ ആക്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.
ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം ലോക റെക്കോഡിലെത്തിനിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് ശ്രമം.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി.ആർ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

