കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു
text_fieldsകെ.എ. കൊടുങ്ങല്ലൂർ
കോഴിക്കോട്: മികച്ച ചെറുകഥക്ക് മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വാരികകളിലും മലയാളപത്രങ്ങളുടെ വാരാന്തപ്പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച മികച്ച കഥക്കാണ് പുരസ്കാരം.
രചനകൾ 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. എഴുത്തുകാർക്ക് സ്വന്തം നിലക്കും വായനക്കാർക്കും എൻട്രി അയക്കാം. കഥയുടെ മൂന്ന് പകർപ്പ് (പ്രസിദ്ധീകരണത്തിന്റെ തീയതിയും പേരും വ്യക്തമാകുന്ന വിധം), എഴുത്തുകാരന്റെ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം മാർച്ച് 20നകം എൻട്രി ലഭിക്കണം.
വിലാസം: കെ.പി. െറജി, ചെയർമാൻ, കെ.എ. കൊടുങ്ങല്ലൂർ പുരസ്കാരസമിതി, C/o. മാധ്യമം റിക്രിയേഷൻ ക്ലബ്, മാധ്യമം, ഗാന്ധാരിഅമ്മൻ കോവിൽ റോഡ്, തിരുവനന്തപുരം - 695 001.

