Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചില ശീലങ്ങൾ മണിയുടെ മരണത്തിന് കാരണമായി -മുഖ്യമന്ത്രി

text_fields
bookmark_border
ചില ശീലങ്ങൾ മണിയുടെ മരണത്തിന് കാരണമായി -മുഖ്യമന്ത്രി
cancel

ചാലക്കുടി: ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിട്ടയായ ജീവിതവും ചില കൂട്ടുക്കെട്ടിൽ നിന്നുള്ള ഒഴിവാകലും ഉണ്ടായിരുന്നെങ്കിൽ ഈ അത്യാഹിതം മണിക്ക് സംഭവിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ മണിയെ എത്രയോ കാലത്തേക്ക് നമുക്ക് കിട്ടിയേനെ എന്നും പിണറായി പറഞ്ഞു.

എന്നും സാധാരണക്കാരനായി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു മണി. ജനങ്ങളിൽ നിന്ന് മാറിനിൽകുന്നതാണ് തന്‍റെ താരപരിവേഷത്തിന് നല്ലതെന്ന് കരുതുന്ന ദന്തഗോപുര വാസികളായ ധാരാളം കലാകാരന്മാരുണ്ട്. അവരിൽ നിന്നൊക്കെ എത്ര വ്യത്യസ്തനായിരുന്നു മണിയെന്ന് നാം ഒാർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കൾ നിരാഹാര സമരം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ ഭാര്യയും മകളും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തില്ല. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല.  

 

 

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - kalabhavan mani death pinarayi vijayan
Next Story