Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹിജയുടെ സമരം ഉടൻ ഒത്തുതീരുമെന്ന്​ കാനം

text_fields
bookmark_border
  • ഒത്തുതീർപ്പുമായി കാനം; ജിഷ്ണുവിന്‍റെ അമ്മയെ സന്ദർശിച്ചു
മഹിജയുടെ സമരം ഉടൻ ഒത്തുതീരുമെന്ന്​ കാനം
cancel

തിരുവന്തപുരം: ജിഷ്ണുവി​െൻറ അമ്മ മഹിജ നടത്തുന്ന സമരം ഉടൻ ഒത്തുതീരുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മഹിജയെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്ന് കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് അന്വേഷണ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേർത്തു. മഹിജയുമായി സംസാരിച്ച ശേഷം  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു.

 

.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanam statement on jishnu case
Next Story