Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡ്യ മുന്നണിയെ കുറിച്ച്​ ഒന്നും പറയാറായിട്ടില്ല -കാന്തപുരം

text_fields
bookmark_border
ഇൻഡ്യ മുന്നണിയെ കുറിച്ച്​ ഒന്നും പറയാറായിട്ടില്ല -കാന്തപുരം
cancel

മലപ്പുറം: ഇൻഡ്യ മുന്നണിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും നിലനിൽക്കുമോയെന്നത്​ കാത്തിരുന്നുകാണാമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ. മല​പ്പുറത്ത്​ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞുപോകുന്നുണ്ട്​. ഇരുമുന്നണിയിലും ഇത്​ സംഭവിക്കുന്നുണ്ട്​.

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പോലും തീരുമാനമാകാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ കുറിച്ച്​ ഒന്നും പറയാനാവില്ല. രാഷ്​​ട്രീയ നിലപാട്​ സമയമാകുമ്പോൾ പറയും. തെരഞ്ഞെടുപ്പിന്​ മുമ്പേ സംഘടനയുടെ അഭിപ്രായം വ്യക്തമാക്കും.

പൗരത്വ നിയമത്തിനെതിരെയും രാജ്യത്തെ ആരാധനാലയങ്ങളുടെ സംരക്ഷണത്തെ കുറിച്ചും സംഘടന നേരത്തെ തന്നെ നിലപാട്​ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kanthapuram ap aboobacker musliyar about INDIA bloc
Next Story