കാപ്പ ചുമത്തി നാടുകടത്തി
text_fieldsഅനീഷ്, അനൂപ്
തൃശൂര്‍: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ രാപ്പാള്‍ പള്ളം സ്വദേശി കല്ലായില്‍ വീട്ടില്‍ ‘തക്കുടു’ എന്നറിയപ്പെടുന്ന അനീഷ് (32), പൊറത്തിശ്ശേരി സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (27) എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. അനീഷ് രണ്ട് കൊലപാതക കേസുകളിലും കഞ്ചാവ് കേസിലും ഉള്‍പ്പടെ അഞ്ച് കേസുകളില്‍ പ്രതിയാണ്.
അനൂപ് കവര്‍ച്ച കേസുകളിലും കഞ്ചാവ് കേസുകളിലുമായി ആറ് കേസുകളില്‍ പ്രതിയാണ്. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ നൽകിയ ശിപാർശയില്‍ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
പുതുക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ ദാസ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ്, ഇരിങ്ങാലക്കുട പൊലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാനപങ്ക് വഹിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.

