കാപ്പ ചുമത്തി നാടുകടത്തി
text_fieldsഅനിൽ കുമാർ
ചവറ: ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പന്മന വില്ലേജിൽ ചിറ്റൂർ മുറി, രാജുഭവനിൽ കുമാരൻ മകൻ കൊച്ചനി എന്ന അനിൽ കുമാറിനെയാണ് (42) കാപ്പചുമത്തി കൊല്ലം സിറ്റി പൊലീസ് ജില്ലയിൽനിന്ന് ചൊവ്വാഴ്ച മുതൽ ആറുമാസത്തേക്ക് പുറത്താക്കിയത്.
ഇയാൾ 2002 മുതൽ കൊല്ലം സിറ്റി പൊലീസ് ജില്ലയിൽ ചവറ, തെക്കുംഭാഗം എന്നീ സ്റ്റേഷൻ പരിധികളിലുൾപ്പെട്ട സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, ഭീഷണിപ്പെടുത്തൽ, മോഷണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആറ് ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
കൊല്ലം സിറ്റി പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിയാണ് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്.

