Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജുമുഅക്കിടെ പള്ളിയിൽ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന കരാട്ടേ ട്രെയിനർ മരിച്ചു
text_fieldsbookmark_border
കാളികാവ്: ജുമുഅ നമസ്കാരത്തിന് പള്ളിയിലിരിക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാഴിയോട് ഈശ്വരൻ പടിയിൽ താമസിക്കുന്ന കൂളിപ്പറമ്പൻ അൻഷാദ് (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാളികാവ് വലിയ ജുമുഅത്ത് പള്ളിയിലാണ് അൻഷാദ് കുഴഞ്ഞുവീണത്. ഉടൻ വണ്ടൂരിലെയും തുടർന്ന് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവാഴ്ച പുലർച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.
കാളികാവിലെ ട്രോമാകെയർ ഉൾപ്പടെയുള്ള സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു. ടാക്സി ഡ്രൈവറായിരുന്ന അൽസാദ് കരാട്ടേ ക്ലാസിനും നേതൃത്വം നൽകിയിരുന്നു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: സന, സഫ, ശിഫ, നഷ. സഹോദരൻ: ഷൗക്കത്ത്.
Next Story

