Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂർ വിമാന ദുരന്തം: പരിക്കേറ്റ ഒരു യാത്രക്കാരി കൂടി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരി കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിെൻറ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.
ദുബൈ റാസൽഖൈമയിൽ ഭർത്താവിെൻറ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കര കുറുപ്പിെൻറയും, പത്മിനി അമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: മനോജ് കുമാർ, മഹിജകുമാരി, മഞ്ജുഷ. ഇതോടെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുെട എണ്ണം 21 ആയി.
Next Story

