കരിപ്പൂരിൽ ടേക് ഒാഫിനിടെ വിമാനത്തിന് തകരാർ
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേക് ഓഫിനിടെ വിമാനത്തിന് സാേങ്കതിക തകരാർ കണ്ടെത്തി. തുടർന്ന് വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെ ഇറക്കി. ഞായറാഴ്ച രാവിലെ 11.40ന് ദോഹയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിനാണ് സാേങ്കതിക തകരാർ സംഭവിച്ചത്.
ടേക് ഒാഫിനായി റൺവേയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് എൻജിനീയറിങ് വിഭാഗമാണ് തകരാർ കണ്ടെത്തിയത്. എയർട്രാഫിക് കൺേട്രാളുമായി ബന്ധപ്പെട്ട് വിമാനം തിരിച്ച് ഏപ്രണിലേക്ക് എത്തിക്കുകയായിരുന്നു. രാവിലെ 10.55ന് തിരുവനന്തപുരത്ത് നിന്നെത്തി ദോഹയിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. സാേങ്കതിക തകരാറിനെ തുടർന്ന് സ്പൈസ് ജെറ്റിെൻറ കരിപ്പൂർ-ബംഗളൂരു സർവിസ് റദ്ദാക്കി.
