വേദനയാണിപ്പോൾ ഷരീഫിെൻറ കൂട്ട്
text_fieldsകുണ്ടുച്ചിറ സ്വദേശി ഷരീഫ്
പൊന്നാനി: വിമാനാപകടത്തിന് ഒരുവർഷം തികയുമ്പോഴും വേദന തിന്നുകഴിയുകയാണ് പാലപ്പെട്ടി സ്വദേശി ഷരീഫ്. പൊന്നാനിയിൽ ഒരു കുഞ്ഞുൾപ്പെടെ നാല് പേരാണ് വിമാനാപകടത്തിൽപെട്ട് പരിക്കേറ്റത്. അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും പാലപ്പെട്ടി കുണ്ടുചിറ സ്വദേശി ഷരീഫിെൻറയും പൊന്നാനി സ്വദേശികളായ പുതുപറമ്പിൽ ശ്രീജിത്ത്, ഭാര്യ രേഷ്മ, മകൾ നാലു വയസ്സുകാരി ആദിശ്രീ എന്നിവരുടെ ദുരിതം വിട്ടുമാറിയിട്ടില്ല.
ഇടതുകാലിെൻറ ഉപ്പൂറ്റി ഭാഗത്ത് ഇട്ട കമ്പികൾ നൽകുന്ന വേദന ജീവിതത്തിെൻറ ഭാഗമായി കഴിഞ്ഞു ഷരീഫിന്. ഇടതുകാൽ പാദത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉപ്പൂറ്റിക്ക് താഴെ പൊട്ടി േവറിട്ടിരുന്നു. തലക്കും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും ചെറിയ പരിക്കുകൾ വേറെയും. കാലിന് പലവട്ടം ശസ്ത്രക്രിയകൾ നടത്തി. ഇപ്പോഴും ചികിത്സകൾ തുടരുകയാണ്.

