കരിപ്പൂർ: ഫെബ്രുവരി മുതൽ സൗദിയയുടെ സർവിസ് ഒമ്പതാകും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിെൻറ സർവിസുകള ുടെ എണ്ണം വർധിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതലാണ് എണ്ണം ഒമ്പതായി വർധിപ്പിച്ചിരി ക്കുന്നത്. ഇതോടെ ജിദ്ദയിലേക്ക് ആഴ്ചയിൽ സർവിസുകളുടെ എണ്ണം ഏഴായി ഉയരും.
രണ്ട് സർവിസുകൾ റിയാദിലേക്കും നടത്തും. നിലവിൽ ഏഴ് സർവിസുകളാണ് സൗദിയക്ക് കരിപ്പൂരിൽ നിന്നുള്ളത്. ജിദ്ദയിലേക്ക് തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും റിയാദിലേക്ക് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. ജനുവരി മുതൽ ജിദ്ദയിലേക്കുളള സർവിസുകൾ അഞ്ചായും വർധിപ്പിച്ചു. ഞായറാഴ്ചയാണ് പുതുതായി ജിദ്ദ സർവിസ്. ഫെബ്രുവരിയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ജിദ്ദയിലേക്ക് രണ്ട് സർവിസുകളും ഉണ്ടായിരിക്കും.
