വിദ്യാർഥിക്കു നേരെ വധശ്രമം; രണ്ടു പേർ അറസ്റ്റിൽ
text_fieldsവിദ്യാർഥിക്കു നേരെ വധശ്രമം; രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിക്കുനേരെ കോളക്കുപ്പികൊണ്ട് തലക്കടിച്ച് ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുശാൽനഗറിലെ ആദിൽ റഹ്മാൻ (18), ഇട്ടമ്മലിലെ അബ്റാർ (18) എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയുടെ പരാതിയിൽ 37 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു.
ചിത്താരി വടക്കൻ വളപ്പിൽ മുഹമ്മദ് ഷു ഹാദിന് (18) നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 3.20ന് നോർത്ത് ചിത്താരി ബസ് സ്റ്റോപ്പിന് അരികിലാണ് ആക്രമണം. കോളക്കുപ്പി കൊണ്ട് തലക്കടിക്കുകയും ആക്രമിക്കുകയായിരുന്നു. ഷു ഹാദിൻ ചട്ടഞ്ചാലിലെ വിദ്യാർഥിയാണ്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
ഉനൈസ്, ആദിൽ, അബ്റാർ, ഫർസാൻ, മിദ് ലാജ്, ഫൈസൽ, നബാൻ ഉൾപ്പെടെ 37 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

