മയക്കുമരുന്ന് കേസിൽ പ്രതിക്ക് രണ്ടുവർഷം തടവ്
text_fieldsസുലൈമാൻ റിഫായി
കാസർകോട്: മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. തളങ്കര എൻ.എ.മൻസിലിലെ സുലൈമാൻ റിഫായിയൊണ് (31) കാസർകോട് അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത്.
2021 ജുലൈ മൂന്നിന് വൈകിട്ട് ആറരക്കാണ് സംഭവം. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവും അനുഭവിക്കണം. കാസർകോട് സബ് ഇൻസ്പെക്ടറായിരുന്ന ഷേക്ക് അബ്ദുൾ റസാഖ് ആണ് മയക്കുമരുന്ന് പ്രതിയെ അറസ്റ്റു ചെയ്തത്.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ: പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ: ചിത്രകല എന്നിവർ ഹാജരായി.

