ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു
text_fieldsഅഡിഷനല്‍ എസ്.പി ആന്‍ഡ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്
കാസർകോട്: ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, കാസര്‍കോട് വനിത പോലീസ് സ്റ്റേഷന്, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, രാജപുരം, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നിവയാണ് ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍. പരാതിക്കാര്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കുന്നു. കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. അതിനാല്‍ ആശങ്കയില്ലാതെ സ്റ്റേഷനില്വരാനും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേകസ്ഥലമോ കെട്ടിടമോ സ്റ്റേഷനുകളില്‍ ഉണ്ടാകും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരക്കാനുള്ള സൗകര്യങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അഡീഷനല്‍ എസ്.പി പി.കെ. രാജുവാണ് ജില്ല നോഡല്‍ ഓഫിസര്‍.

