Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പരിശോധന: തലപ്പാടിയിൽ​ വിപുല സൗകര്യം

text_fields
bookmark_border
കോവിഡ് പരിശോധന: തലപ്പാടിയിൽ​ വിപുല സൗകര്യം
cancel

കാസർകോട്​: കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് തയാറാക്കി. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധന സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി പരിശോധകസംഘത്തെ സജ്ജീകരിച്ചു. ഒരുദിവസത്തിനകം തന്നെ പരിശോധനഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിശോധന നടത്തിയതി​െൻറ പിറ്റേദിവസം ഉച്ചക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽനിന്ന്​ പരിശോധനഫലം ഡൗൺലോഡ് ചെയ്തെടുക്കാം.മംഗൽപാടി താലൂക്ക് ആശുപത്രിയാണ് പരിശോധന കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ഷാൻറി, കോവിഡ്​ ടെസ്​റ്റ്​ നോഡൽ ഓഫിസർ ഡോ. പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. നിർമൽ, ജില്ല മാസ് മീഡിയ ഓഫിസർ അബ്​ദുല്ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനകേന്ദ്രം സന്ദർശിച്ച്​ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid inspection: Extensive facility at Thalappadi
Next Story