ജില്ലയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsഅന്തിമ വോട്ടർപട്ടിക ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ
കെ. ഇമ്പശേഖർ പ്രകാശനം ചെയ്യുന്നു
കാസർകോട്: 2025 ജനുവരി ഒന്ന് ആധാരമാക്കി പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് വോട്ടര്‍ പട്ടിക ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ കെ. ഇമ്പശേഖര്‍ കൈമാറി.
ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. പി. അഖില്‍, ഉദുമ നിയോജക മണ്ഡലം ഇ.ആര്.ഒ യുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ വിനോദ് ജി.മുല്ലശ്ശേരില്‍, കെ. മധു, എന്‍. ഗിരീഷ് കുമാര്‍, ഇലക്ഷന് വിഭാഗം ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.

