Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഗിൾ മാപ്പ് കുടുക്കി; ട്രെയിലർ വഴിയിൽ

text_fields
bookmark_border
ഗൂഗിൾ മാപ്പ് കുടുക്കി; ട്രെയിലർ വഴിയിൽ
cancel
camera_alt

തൃ​ക്ക​രി​പ്പൂ​ർ രാ​മ​വി​ല്യം ഗേ​റ്റ് റോ​ഡി​ൽ കു​ടു​ങ്ങി​യ ട്രെ​യി​ല​ർ

തൃക്കരിപ്പൂർ: ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിച്ച ട്രെയിലർ റെയിൽവേ ക്രോസിനടുത്ത് ഇടുങ്ങിയ റോഡിൽ കുടുങ്ങി. തൃക്കരിപ്പൂർ രാമവില്യം ഗേറ്റുവഴി ഇളംബച്ചിയിലേക്കുള്ള പാതയിൽ ഇതോടെ ഗതാഗതം പൂർണമായി മുടങ്ങി. മംഗളൂരുവിൽനിന്ന് ഏഴിമല നേവൽ അക്കാദമിയിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിലർ ആണ് കുടുങ്ങിയത്. ഇരുവശത്തും ഉയര നിയന്ത്രണങ്ങളുള്ള റെയിൽവേഗേറ്റിൽ കയറിയ വാഹനം ട്രാക്കിൽനിന്ന് വെളിയിൽ കടന്നയുടൻ റോഡിൽ കുടുങ്ങുകയായിരുന്നു. ഏറെ പരിശ്രമിച്ചുവെങ്കിലും ട്രെയിലർ നീക്കാനായില്ല. ഇതിനിടയിൽ ടയറുകൾ റോഡരികിലേക്ക് ആണ്ടുപോയതും വിനയായി. വീണ്ടെടുക്കാനുള്ള ശ്രമം രാത്രിയോടെ നിർത്തിവെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google Maps Trapped Trailer
Next Story