Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ

text_fields
bookmark_border
വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ
cancel
camera_alt

വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പെ​രു​മ്പാ​മ്പ്


കാഞ്ഞങ്ങാട്: വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ. കഴിഞ്ഞദിവസം വൈകീട്ട് കിഴക്കുംകര തുളിച്ചേരി പാലത്തിനടുത്താണ് പെരുമ്പാമ്പിനെ കണ്ടത്.

30 കിലോയോളം ഭാരം കരുതുന്ന വലിയ പെരുമ്പാമ്പാണ് തോടിന്റെ കരയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വലക്കഷണത്തിൽ അകപ്പെട്ടത്. കഴുത്തുഭാഗം വലയിൽ കുടുങ്ങി അനങ്ങാൻ കഴിയാതെ മരണവെപ്രാളത്തിലായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി വലയിൽനിന്ന് രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ വനത്തിൽ വിട്ടയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Locals rescue python trapped in net
Next Story