ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസും
text_fieldsബേക്കൽ പുഴയിലെ റിവർ ക്രൂയിസ്
ബേക്കൽ: കുടുംബശ്രീയുടെയും ഗോഡ്സ് ഓൺ കൺട്രി ക്ലബിെൻറയും നേതൃത്വത്തിൽ ആരംഭിച്ച റോ ആൻഡ് ഡൈൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കയാക്കിങ്ങിനും ലഘുഭക്ഷണത്തിനും ഉള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കി. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ കയാക്കിങ്ങിൽ ആദ്യയാത്ര നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസ്നിൻ വഹാബ്, സ്ഥിരംസമിതി അധ്യക്ഷൻ വി. സൂരജ്, എ. മണികണ്ഠൻ, കെ.വി. ജയശ്രീ, മുഹമ്മദ് കുഞ്ഞി ചോണായി, അബ്ദുല്ലക്കുഞ്ഞി, ടി.വി. രാധിക, ബി.ആർ.ഡി.സി മാനേജർ രവീന്ദ്രൻ, മണി അതിക്കാൽ, മോഹൻ കുമാർ നാരംതട്ട, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ സംസാരിച്ചു. അനീഷ അംബുജാക്ഷൻ സ്വാഗതവും പത്മിനി നന്ദിയും പറഞ്ഞു.

