Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ടവർ നിർമാണം; കൊളവയൽ കാറ്റാടിയിൽ സംഘർഷം

text_fields
bookmark_border
മൊബൈൽ ടവർ നിർമാണം; കൊളവയൽ കാറ്റാടിയിൽ സംഘർഷം
cancel

കാഞ്ഞങ്ങാട്: സ്വകാര്യ കമ്പനിയുടെ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് അജാനൂർ കൊളവയൽ കാറ്റാടിയിൽ സംഘർഷം. ഇഖ്ബാൽ ജങ്​ഷനിലെ അബ്​ദുൽറഹ്മാ​െൻറ കാറ്റാടിയിലുള്ള സ്ഥലത്ത് ജിയോയുടെ ടവർ നിർമിക്കാനുള്ള നീക്കമാണ് നാട്ടുകാർ എതിർത്തത്. വെള്ളിയാഴ്ച രാവിലെ ടവർ നിർമാണത്തിനെത്തിയ ജീവനക്കാരെ നാട്ടുകാരും ബി.ജെ.പി നേതൃത്വത്തിലുള്ള പ്രവർത്തകരും തടഞ്ഞു.

സംഘർഷമായതോടെ കാറ്റാടിയിൽ കൂടുതൽ ​പൊലീസിനെ വിന്യസിച്ചു. സി.പി.എം കുടുംബങ്ങൾ താമസിക്കുന്ന വീടിന് സമീപം നിശ്ചിത പരിധി അകലം പാലിക്കാതെ ടവർ നിർമിക്കുന്നതിനെതിരെ സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സി.പി.എം നേതൃത്വം ടവർ നിർമാണത്തിനെതിരെ പ്രത്യക്ഷത്തിലുള്ള സമരത്തിൽ നിന്നും പിന്മാറിയെങ്കിലും അണികളിപ്പോഴും ടവർ നിർമാണത്തിനെതിരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tower construction; Conflict in the Kolavayal wind
Next Story