Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ബിബീഷ്
കാസര്‍കോട്: എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനക്കിടെ 1.04 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് കസബ കടപ്പുറത്തെ ബബീഷ് (29) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് കാസര്‍കോട് എക്സൈസ് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ബബീഷിന്റെ കൈവശം എം.ഡി.എം.എ കണ്ടെത്തിയത്.
കസബ കടപ്പുറത്തായിരുന്നു പരിശോധന. എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ.വി. സുനീഷ് മോന്, പ്രിവൻറിവ് ഓഫിസര്‍ വി.കെ. വിജോയ്, സിവില്‍ ഓഫിസര്‍ എം. മുരളീധരന്, ഡ്രൈവര്‍ കെ.കെ. പ്രശാന്ത്, വനിത എക്സൈസ് ഓഫിസര്‍ മെയ് മോള് ജോണ്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Next Story

