കോവിഡ്: കാസർകോട് രണ്ട് പേർ കൂടി മരിച്ചു
text_fieldsമഞ്ചേശ്വരം: കാസർകോട് ജില്ലയിൽ രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീൻ(65), കുമ്പളയിൽ ചികിത്സയിലായിരുന്ന കമല (60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മൊയ്തീെൻറ മരണം.
ഇദ്ദേഹം പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളും മൂലം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മൊയ്തീന് കൊറോണ പോസിറ്റിവ് ആയത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു.
കുമ്പളയിൽ ചികിത്സയിലായിരുന്ന കമലയെ ഞായറാഴ്ച രാത്രി അസുഖം മൂർച്ഛിച്ചതോടെ വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. കാസർകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി.

