Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാത്രി ഒമ്പതിനുശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രണ്ടുപേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: രാത്രി ഒമ്പതിനു ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ബേക്കല്‍ ജങ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കെതിരെയാണ് കേസ്.
ഹോട്ടല്‍ അടക്കാനുള്ള ഒരുക്കത്തിനിടെ രണ്ടുപേര്‍ കയറിവന്ന് ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു. സമയം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിച്ചെങ്കിലും ഭക്ഷണം വേണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഹോട്ടലിലെത്തുകയും രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് രാത്രി ഒമ്പതിനു ശേഷം ഹോട്ടലുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Next Story
