Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ഛനുമായി പിണക്കമില്ലെന്ന് കെ.ബി. ഗണേഷ്​കുമാർ

text_fields
bookmark_border
അച്ഛനുമായി പിണക്കമില്ലെന്ന് കെ.ബി. ഗണേഷ്​കുമാർ
cancel

പത്തനാപുരം: കേരള കോൺഗ്രസ്​ ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക്​ കാബിനറ്റ് പദവി നൽകിയത് ഇടതുസർക്കാർ ചെയ്ത നല്ലകാര്യമാണെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ.  താനും അച്ഛനും തമ്മിൽ പിണക്കമില്ല. അച്ഛൻ കുറ്റം പറഞ്ഞാലും താൻ തിരികെ ഒന്നും പറയില്ല. മന്ത്രിപദവിയോടും സ്​ഥാനമാനങ്ങളോടും താൽപര്യമില്ല. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. യു.ഡി.എഫ് വിട്ടതിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും ഗണേഷ്​ പറഞ്ഞു.

സർക്കാറിൻെറ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച്​ പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിള്ളക്ക്​ കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്​ഥാനം നൽകിയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്​ ബിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ്​ ഗണേഷ്കുമാർ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kb ganesh kumar react r balakrishna pillai
Next Story