Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല വികസനത്തിന് 739 കോടി; തിരുപ്പതി മാതൃകയില്‍ പുതിയ സംവിധാനം
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയില്‍ പുതിയ സംവിധാനം ഒരുക്കും. പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കും.
സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വിരിപന്തൽ, എരുമേലിയിലും നിലക്കലും പാർക്കിങ് എന്നിവക്കായി 147.75 കോടി രൂപ നൽകും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിക്കും. ശബരിമല വികസനത്തിന് ആകെ 739 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 35 കോടി രൂപയും നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
Next Story
