
സർക്കാർ ഒാഫിസുകൾ ഇനി പൂർണതോതിൽ; സംസ്ഥാനത്ത് എത്തുന്നവർക്ക് ക്വാറൻറീൻ ഏഴ് ദിവസം
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവ്. സെക്രേട്ടറിയറ്റ് അടക്കം മുഴുവൻ സർക്കാർ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താൻ അനുമതി നൽകി. പൊതുമേഖല സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാകും പ്രവർത്തനമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച് എത്തുന്നവർക്കും സംസ്ഥാനെത്തത്തുന്നവർക്കും ക്വാറൻറീൻ ഏഴ് ദിവസമാക്കും. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീെവന്ന് ഉറപ്പാക്കണം. ശേഷം ഏഴ് ദിവസം കൂടി ക്വാറൻറീൻ ഉചിതം.
നിർബന്ധമില്ല. ആരോഗ്യ പ്രോേട്ടാകോളിൽ 14 ദിവസ ക്വാറൻറീനാണ് അഭികാമ്യം. ഏഴ് ദിവസത്തിന് േശഷം ടെസ്റ്റ് നടത്താത്തവർ ഏഴ് ദിവസം കൂടി ക്വാറൻറീനിൽ കഴിയണം.
ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും.
