Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം

text_fields
bookmark_border
മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം
cancel

കൊച്ചി: കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയില്‍ വന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്‌കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമ സംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നല്‍കുക. ഗ്രന്ഥകര്‍ത്താവിനോ, സുഹൃത്തുക്കള്‍ക്കോ, സംഘടനകള്‍ക്കോ, പ്രസാധകര്‍ക്കോ വായനക്കാര്‍ക്കോ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. അഞ്ച് പേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക. ചുരുക്കപ്പട്ടികയില്‍ നിന്ന് മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ജൂറി പുരസ്‌കാരം നിർണയിക്കും.

പുസ്തകങ്ങളുടെ പേരുകള്‍ 2023 ജനുവരി 15നകം അനില്‍ ഭാസ്‌കര്‍, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോണ്‍: 0484 2422275 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ ലഭ്യമാക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Media Academy Award
Next Story