Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി സമ്മേളനം തുടങ്ങി

text_fields
bookmark_border
കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി സമ്മേളനം തുടങ്ങി
cancel
camera_alt

കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹീം ഖ​ലീ​ലു​ല്‍ ബു​ഖാ​രി എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ പ​താ​ക ഉ​യ​ര്‍ത്തു​ന്നു

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. ബുധനാഴ്ച വൈകീട്ട് നാലിന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം. ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എ. അഹ്മദ്കുട്ടി, വി.എച്ച്. അലി ദാരിമി, സി.ടി. ഹാഷിം തങ്ങള്‍, കെ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, എന്‍. അലി അബ്ദുല്ല, സി.പി. സൈതലവി മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സി.എ. ഹൈദ്രോസ് ഹാജി, ഷാജഹാന്‍ സഖാഫി, കൈതപ്പാടന്‍ അബ്ദുല്‍ കരീം, സൈഫുദ്ദീന്‍ എന്നിവർ സംബന്ധിച്ചു.

ചേരാനല്ലൂര്‍ ജാമിഅ അശ്അരിയ്യയില്‍ കാബിനറ്റും സംസ്ഥാന കൗണ്‍സിലും നടന്നു. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ കളമശ്ശേരി നജാത്ത് ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുത്ത 300 പ്രതിനിധികള്‍ സംബന്ധിക്കുന്ന സംസ്ഥാന കൗണ്‍സില്‍ നടക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kerala Muslim Jamaat delegation meeting started; Representative meeting today
Next Story