കേരള നവോത്ഥാന സമിതി കൂട്ടായ്മ 22ന് തിരുവനന്തപുരത്ത്
text_fieldsആലുവ: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനും ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കാനും വിപുലമായ ജനകീയ പ്രസ്ഥാനത്തിന് രൂപംനൽകാൻ കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി അന്ധവിശ്വങ്ങളെയും അനാചാരങ്ങളെയും ലഹരിയെയും ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന സന്ദേശവുമായി കേരള നവോത്ഥാന സമിതി 22ന് തിരുവനന്തപുരത്ത് കൂട്ടായ്മ നടത്തും. രാവിലെ 10 മുതൽ തിരുവനന്തപുരം രക്തസാക്ഷി സ്മാരകത്തിന് സമീപം നടക്കുന്ന കൂട്ടായ്മ സമിതി സംസ്ഥാന പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റ് യോഗം ജനറൽ സെക്രട്ടറി പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം നേതാവും കെ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. നടരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ. കെ. സോമപ്രസാദ്, അഡ്വ. കെ.പി. മുഹമ്മദ്, മുൻ എം.എൽ.എ കെ. അജിത് സംസാരിച്ചു.

