Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈപ്പത്തിക്ക്​ വോട്ട്​ ചെയ്​ത​േപ്പാൾ താമരക്ക്​; യന്ത്രത്തകരാർ തന്നെയെന്ന്​ മീണ

text_fields
bookmark_border
Tikkaram-Meena
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൈപ്പത്തിക്ക് വോട്ട്​ ചെയ്തപ്പോള്‍ വിവിപാറ്റ് മെഷീനില്‍ താമര ചിഹ്നം തെളിഞ്ഞ സം ഭവം യന്ത്രത്തകരാർ മൂലമാണെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടികാറാം മീണ. റിട്ടേണിങ് ഓഫിസര്‍ നൽകിയ റിപ്പോര്‍ട്ട് ഇത്തരത്തിലാണ്​. ബട്ടൺ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പുതിയ യന്ത്രം ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോവളം നിയോജകമണ്ഡലത്തിലെ ചൊവ്വര മാധവവിലാസം യു.പി സ്കൂളിലെ 151ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7.30നാണ് സംഭവം നടന്നത്. വിഴിഞ്ഞം ചപ്പാത്ത് സ്വദേശികളായ ദമ്പതിമാരാണ് പരാതിയുമായി പോളിങ് ഉദ്യോഗസ്ഥരെ സമീപിച്ചത്. തുടര്‍ന്ന് 45 മിനിറ്റ്​ പോളിങ് നിര്‍ത്തി​െവച്ചു.

സ്ഥാനാര്‍ഥികളായ ശശി തരൂരും സി. ദിവാകരനും സ്ഥലത്തെത്തി. കലക്ടര്‍ കെ. വാസുകിയുടെ നിര്‍ദേശപ്രകാരം മെഷീനുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Kerala poll- Voting Machine trouble- Kerala news
Next Story