Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും മഴ കനക്കും; 11 ജില്ലകളിൽ മുന്നറിയിപ്പ്

text_fields
bookmark_border
rain alert 78654
cancel

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്കുള്ള മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വിഭാഗം. 11 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇന്നലെയും 11 ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്കൻ കേരളത്തിനും വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമാകുന്നത്. ഇത് തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala rain alert
Next Story