Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ ശക്തമാകും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷമെത്തുന്നതിന്‍റെ ഭാഗമായി മഴ ശക്തമാകുന്നു. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
01-06-2023: പത്തനംതിട്ട, ഇടുക്കി
02-06-2023: പത്തനംതിട്ട, ഇടുക്കി
03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
05-06-2023: പത്തനംതിട്ട, ഇടുക്കി.
ഇത്തവണത്തെ കാലവർഷത്തിൽ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു.
Next Story

