Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ തുടരും; ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
heavy rain
cancel

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച മറ്റ് ജില്ലകൾ

25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

26ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

27ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട്

28ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ പെയ്തത് കനത്ത മഴ

മു​ണ്ട​ക്ക​യം/​തൊ​ടു​പു​ഴ/​പ​ത്ത​നം​തി​ട്ട: കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇന്നലെ ലഭിച്ചത് ക​ന​ത്ത മ​ഴ. ശ​ബ​രി​ഗി​രി​യു​ടെ വൃ​ഷ്​​ഠി​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും അ​ട​ക്കം പ​ത്ത​നം​തി​ട്ട​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച മ​ഴ​യെ​ത്തു​ട​ർ​ന്ന്​ ആ​ങ്ങ​മൂ​ഴി​യി​ൽ മൂ​ന്നി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടിയിരുന്നു.

പ്ലാ​പ്പ​ള്ളി വ​ന​ത്തി​ലും തേ​വ​ർ​മ​ല വ​ന​മേ​ഖ​ല​യി​ലും കു​റു​മ്പ​ൻ​മൂ​ഴി മ​ണ​ക്ക​യ​ത്തു​മാ​ണ് ഇന്നലെ വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​ ഉ​രു​ൾ പൊ​ട്ട​ലുണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കോ​ട്ട​മ​ൺ​പാ​റ ല​ക്ഷ്മീ​ഭ​വ​നി​ൽ സ​ഞ്ജ​യ​െൻറ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​ർ ഒ​ഴു​കി​പ്പോ​യി. പു​ക​പ്പു​ര​യും ഷീ​റ്റു​പു​ര​യി​ലെ റ​ബ​ർ റോ​ള​റും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. പ്ര​ള​യ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ്​ ജി​ല്ല​യി​ലെ മൂ​ന്ന്​ ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ്​ കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. പ​മ്പ ഡാ​മി​െൻറ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ക​ക്കി​യി​ലെ ഷ​ട്ട​റു​ക​ൾ താ​ഴ്​​ത്തു​ക​യും ചെ​യ്​​തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ പൊ​ട്ട​ലും ഉ​ണ്ടാ​യ​ത്.

മു​ണ്ട​ക്ക​യ​ത്ത് ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ച്​ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ വ​ണ്ട​ന്‍പ​താ​ല്‍ ഭാ​ഗ​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി വ്യാ​പ​ക നാ​ശ​മു​ണ്ടായി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ ആ​രം​ഭി​ച്ച മ​ഴ​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​ത്. കൂ​പ്പു​ഭാ​ഗ​ത്ത് മ​ല്ല​പ്പ​ള്ളി ലെ​യി​നി​ല്‍നി​ന്നു​ണ്ടാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ക​ല്ലും മ​ണ്ണും ഒ​ഴു​കി​വ​ന്ന്​ വ​ൻ നാ​ശം വി​ത​ച്ചു. മ​ല്ല​പ്പ​ള്ളി കോ​ള​നി ഭാ​ഗ​ത്ത് ഉ​രു​ള്‍ പൊ​ട്ട​ലു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്​​ത​ത്. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ളം പൊ​ങ്ങി. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​യ​ത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala rain updates
Next Story