Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെവിനെ തട്ടിക്കൊണ്ടു പോയ രണ്ടാമത്തെ വാഹനവും കണ്ടെടുത്തു

text_fields
bookmark_border
കെവിനെ തട്ടിക്കൊണ്ടു പോയ രണ്ടാമത്തെ വാഹനവും കണ്ടെടുത്തു
cancel

പുനലൂർ: കെവിനെ തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം കണ്ടെടുത്തു. ചുവപ്പ് നിറമുള്ള ഹ്യൂണ്ടായ് ഐ20 കാറാണ് പുനലൂരിൽ നിന്ന് കണ്ടെടുത്തത്. ഫൊറൻസിക് വിദഗ്ധർ കാർ പരിശോധിച്ച ശേഷം കോട്ടയം പൊലീസിന് കൈമാറും. 

ടിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാർ റബർ തോട്ടത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറിൽ വെച്ച് അക്രമികൾ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബർ തോട്ടത്തിൽ കാർ കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. 

അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാർ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതപ്പെടുത്തി. 


 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kevin Murder Case: Second Car Detected -Kerala News
Next Story