Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുധീരന്‍റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ല -കെ.എം. മാണി

text_fields
bookmark_border
സുധീരന്‍റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ല -കെ.എം. മാണി
cancel

കോട്ടയം: സമദൂര സിദ്ധാന്ത വിഷയത്തിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. യു.ഡി.എഫ് പ്രവേശനത്തിന് മുമ്പുള്ള അഭിപ്രായം വെച്ചാണ് വി.എം. സുധീരന്‍റെ വിമർശനമെന്ന് മാണി പറഞ്ഞു. തന്‍റെ ഇപ്പോഴത്തെ നിലപാട് സുധീരൻ വിലയിരുത്തട്ടെ എന്നും മാണി വ്യക്തമാക്കി. 

വികാരപരമായി പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കണം. സുധീരന്‍റെ അമിതാവേശം കേരളം പ്രതീക്ഷിച്ചതല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും മാണി മാധ്യമങ്ങളോട് വ്യക്തമാക്കി. 

ബി.ജെ.പിയുമായി ഭാവിയിൽ കൂട്ടുകെട്ടുണ്ടാക്കില്ലെന്ന്​ ഉറപ്പ്​ നൽകാൻ മാണി തയാറാകണമെന്ന്​ രാവിലെ മാധ്യമങ്ങളെ കണ്ട വി.എം സുധീരൻ ആവശ്യപ്പെട്ടിരുന്നു. സമദൂര സിദ്ധാന്തം മുന്നോട്ട്​വെച്ച മാണി ഭാവിയിൽ ബി.ജെ.പി പാളയത്തിലെത്തില്ലെന്ന്​ എന്താണ്​ ഉറ​പ്പെന്നും വി.എം സുധീരൻ ചോദിച്ചിരുന്നു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ത്രിമാന രാഷ്​ട്രീയമാണ്​ മാണി പ്രയോഗിച്ചത്​. തെരഞ്ഞെടുപ്പ്​ സമയത്ത്​ കോൺഗ്രസ്​, സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികളുമായി മാണി ചർച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്​ടമായെന്നും വിശ്വാസ്യത വീ​ണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ്​ അദ്ദേഹാ ഭാഗത്ത്​ നിന്ന്​ വേണ്ടതെന്നും സുധീരൻ പറഞ്ഞു. 

യു.ഡി.എഫിൽ നിന്ന്​ പുറത്ത്​ വരു​േമ്പാൾ കോൺഗ്രസിനെതിരെ മാണി രൂക്ഷമായ പ്രസ്​താവനകൾ നടത്തിയിരുന്നു. ഇതെല്ലാം പിൻവലിച്ച്​ മാപ്പ്​ പറയാൻ അദ്ദേഹം തയാറാവണം. അല്ലാത്തപക്ഷം അദ്ദേഹ​ത്തി​​​​​​​െൻറ പ്രസ്​താവനകൾ അതേ പോലെ നില നിൽക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KM Mani rect to VM Sudheeran Comment -Kerala News
Next Story