കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്; പ്രാഥമികാന്വേഷണ റിപ്പോർട്ടിെൻറ പകർപ്പ് പരാതിക്കാരന്
text_fieldsകോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രാഥമികാന്വേഷണ റിപ്പോർട്ടിെൻറ പകർപ്പ് പരാതിക്കാരന് നൽകാൻ കോടതി ഉത്തരവ്. റിപ്പോർട്ടിനായി ഹരജിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് കോഴിക്കോട് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ഇതനുവദിച്ചാണ് കോടതി വിധി. കഴിഞ്ഞ ദിവസമാണ് വിജിലൻസ് സ്പെഷൽ യൂനിറ്റ് കോടതിയിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയത്. മുദ്രെവച്ച കവറിൽ നൽകിയ റിപ്പോർട്ട് തുറന്നുപരിശോധിക്കണമെന്ന് പരാതിക്കാരനും പ്രോസിക്യൂഷൻ വിഭാഗവും ആവശ്യപ്പെട്ടിരുന്നു.
ആവശ്യമായ ഘട്ടത്തിൽ തുറക്കുമെന്നായിരുന്നു കോടതിയുടെ പരാമർശം.

