കൊച്ചിയിൽനിന്ന് പുറപ്പെട്ട വിമാനം ആകാശച്ചുഴിയിൽ പെട്ടെന്ന് യാത്രക്കാർ
text_fieldsനെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അവിടെ ഇറങ്ങാതെ കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തി. എയർ ഇന്ത്യയുടെ എ.ഐ 506 വിമാനമാണ് മടങ്ങിയെത്തിയത്. ഈ വിമാനം ആകാശച്ചുഴിയിൽപെട്ടതായി യാത്രക്കാർ പറയുന്നു. എന്നാൽ, ആകാശച്ചുഴിയിൽപെട്ടു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ വിമാനത്തിലെ ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന് കൊച്ചി വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ 11.30-നാണ് വിമാനം അഗത്തിയിലേക്ക് തിരിച്ചത്. രണ്ടരയോടെ വിമാനം കൊച്ചിയിൽ തിരിച്ചിറക്കി.
ലക്ഷദ്വീപ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ അടുത്തദിവസം അഗത്തിയിലെത്തിക്കും. എയർ ഇന്ത്യ വിമാനം തുടർന്ന് കൊച്ചിയിൽനിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തി. പ്രതികൂല കാലാവസ്ഥയായതിനാൽ ശനിയാഴ്ച കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ഹെലികോപ്ടർ സർവിസുകളും ഉണ്ടായില്ല.

