Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണത്തെ വരവേറ്റ് കൊച്ചി മെട്രോ; അഞ്ച് ദിവസത്തിൽ യാത്ര ചെയ്തത് ആറ് ലക്ഷം

text_fields
bookmark_border
പേരുമാറ്റ വിവാദത്തിനിടെ തിരക്കിന്‍റെ ട്രാക്കിൽ മെട്രോ സർവിസ്
ഓണത്തെ വരവേറ്റ് കൊച്ചി മെട്രോ; അഞ്ച് ദിവസത്തിൽ യാത്ര ചെയ്തത് ആറ് ലക്ഷം
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം മെ​ട്രോ ട്രെ​യി​നിൽ അനുഭവപ്പെട്ട തി​ര​ക്ക്

കൊച്ചി: നഗരം ഓണത്തിരക്കിലമരുമ്പോൾ കൊച്ചി മെട്രോയും ഓണാഘോഷങ്ങളെ വരവേറ്റ് ഓടികൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ആറ് ലക്ഷത്തോളം പേരാണ്. കൂടാതെ അധിക സർവിസുകളും പുതിയ ഫീഡർ സർവിസുമുൾപ്പെടെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കൊച്ചി മെട്രോ, കേരളം മെട്രോ എന്നാക്കി മാറ്റാനുള്ള തീരുമാനം വിവാദമാകുന്നതിനിടെയാണ് ഓണത്തിരക്കിന്‍റെ പിടിയിൽ മെട്രോ ഓടിമുന്നേറുന്നത്.

അഞ്ചു ദിവസം; ആറു ലക്ഷം യാത്രക്കാർ...

ആഗസ്റ്റ് 16 മുതൽ 20 വ്യാഴം വരെ 6,05,772 യാത്രക്കാരാണ് മെട്രോ സർവിസിനെ ആശ്രയിച്ചത്. എല്ലാ ദിവസവും ഒരുലക്ഷത്തിലേറെ യാത്രക്കാർ മെട്രോയിൽ കയറിയതായാണ് കണക്ക്. 16ന് 1,05,829 പേരും 17 ന് 1,26,043 പേരും 18ന് 1,24,018 പേരും 19ന് 1,21,931 യാത്രക്കാരും 20ന് 1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.

ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യവും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സഹായിക്കുന്നതാണ് കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നത്. ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിച്ചത്.

ആഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് 14 നാണ്. 1,35,124 പേരാണ് സ്വാതന്ത്ര ദിനത്തലേന്ന് മെട്രോയിലൂടെ സുരക്ഷിത യാത്ര നടത്തിയത്. മെട്രോയുടെ ചരിത്രത്തിൽ കഴിഞ്ഞ പുതുവർഷത്തലേന്ന് പുലർച്ചെ രണ്ടു വരെ 1,39,766 പേർ യാത്ര ചെയ്തതാണ് ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തതിന്റെ റെക്കോഡ്.

ഇ​ന്ന് മു​ത​ൽ അ​ധി​ക സ​ർ​വി​സ്

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ റെ​യി​ൽ അ​ധി​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ശ​നി​യാ​ഴ്ച്ച മു​ത​ൽ ആ​രം​ഭി​ക്കും. ശ​നി, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ 6.45 മി​നി​ട്ട് ഇ​ട​വേ​ള​യി​ൽ നാ​ല് അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഞാ​യ​റാ​ഴ്ച് ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 7.13 മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ എ​ട്ട് അ​ധി​ക ട്രി​പ്പു​ക​ളാ​കും ഞാ​യ​റാ​ഴ്ച് ഉ​ണ്ടാ​കു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു ട്രെ​യി​ൻ കൂ​ടി സ​ജ്ജ​മാ​യി​രി​ക്കു​മെ​ന്നും കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഫീ​ഡ​ർ​ബ​സ്

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച മു​ത​ൽ തി​രു​വോ​ണ ദി​ന​മാ​യ ആ​ഗ​സ്റ്റ് 26 വ​രെ കു​സാ​റ്റ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ച്ചി മെ​ട്രോ ഇ​ല​ക്‌​ട്രി​ക് ഫീ​ഡ​ർ ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 6.30 മു​ത​ൽ രാ​ത്രി 8 വ​രെ 30 മി​നു​ട്ട് ഇ​ട​വേ​ള​യി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kochi Metro Sees 6 Lakh Passengers in 5 Days Before Onam
Next Story