Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചുവേളി–മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

text_fields
bookmark_border
റദ്ദാക്കൽ പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ
train service, Indian railway
cancel

തിരുവനന്തപുരം: കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയിൽവേയുടെ നടപടി യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

06041 മംഗളൂരു ജങ്ഷൻ കൊച്ചുവേളി സ്‌പെഷൽ ഡിസംബർ 26, 28 തീയതികളിൽ മംഗലാപുരം ജങ്ഷനിൽ നിന്ന് രാത്രി 7.30ന് പുറപ്പെടും. 2024 ഡിസംബർ 27, 29 തീയതികളിൽ വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട 06042 കൊച്ചുവേളി-മംഗളൂരു സ്പെഷൽ പൂർണമായും റദ്ദാക്കിയതായി റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്ന് വെള്ളി, ഞായർ ദിവസങ്ങളിലുമായതിനാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന സർവിസായിരുന്നു ഇത്. പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ റദ്ദാക്കിയത്. വൈകിട്ട് 5.30ന്‍റെ മാവേലിയും 6.15ന്‍റെ മലബാറും അല്ലാതെ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന്‍റെ സ്പെഷൽ ട്രെയിൻ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kochuveli-Mangaluru special train has been cancelled
Next Story