കൊടകര കുഴൽപണ കവർച്ച: ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷററെ ഇന്ന് ചോദ്യം ചെയ്യും
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയെ ബുധനാഴ്ച ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി വി.കെ. രാജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിലെത്തി ചോദ്യം ചെയ്യുക. നേരേത്ത അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവർ ബുധനാഴ്ച ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആർ.എസ്.എസ് നേതൃത്വം നിർദേശിച്ചുവെന്നാണ് അറിയുന്നത്. ധർമരാജുമായി കെ.ജി. കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിെൻറയും കവർച്ച നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിെൻറയും തെളിവുകൾ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം തൃശൂർ ജില്ല നേതാക്കളായ കെ.ആർ. ഹരി, സുജയ് സേനൻ എന്നിവരെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ചോദ്യം ചെയ്തപ്പോൾ ധർമരാജുമായും സുനിൽ നായിക്കുമായും ബന്ധമില്ലെന്നും സംഭവമുണ്ടായ ശേഷം വിളിച്ചപ്പോഴാണ് നേരിൽ കാണുന്നതെന്നുമാണ് ഇവർ മൊഴി നൽകിയത്.
എന്നാൽ, സംഘത്തിന് തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതും കൊടകരയിൽ എത്തിയതും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തൃശൂരിലെത്തി പണം കൈമാറിയതിെൻറ സൂചനയും പൊലീസിന് ലഭിച്ചു. ഇവരെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. ഇതോടൊപ്പം കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ബി.ജെ.പി നേതാവിെൻറ ഡ്രൈവർ പിടിയിലെന്ന് സൂചന
പാലക്കാട്: കൊടകര കുഴൽപണ കവർച്ചാകേസില് പാലക്കാെട്ട പ്രമുഖ ബി.ജെ.പി നേതാവിെൻറ ഡ്രൈവറും കസ്റ്റഡിയിലെന്ന് സൂചന.
പാലക്കാട്ടുനിന്നുള്ള സംസ്ഥാന നേതാവിന് സംഭവവുമായി ബന്ധമുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡ്രൈവർ കസ്റ്റഡിയിലാവുന്നത്. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ െപാലീസ് തയാറായില്ല.

